കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥയിൽ മാറ്റം. ബുധനാഴ്ച അന്തരീക്ഷം ഈർപ്പമുള്ളതും മേഘാവൃതവുമായിരുന്നു. വ്യാഴാഴ്ച മുതൽ നേരിയ മഴക്കും, ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ദിരാർ അൽ അലി പറഞ്ഞു. ശനിയാഴ്ച വരെ ഇതു തുടരും. നേരിയതോ മിതമായതോ ആയ കാറ്റ് ചിലപ്പോൾ സജീവമാകും തുറന്ന പ്രദേശങ്ങളിൽ പൊടിപടലത്തിനും സാധ്യതയുണ്ട്.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനവും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡവും, തീരപ്രദേശങ്ങളിൽ അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിൽ തണുത്ത വായു മർദവും താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടുന്നതിലേക്ക് നയിക്കുന്നു. ഇത് ചില സമയങ്ങളിൽ ഇടിമിന്നലുള്ള മഴക്ക് കാരണമാകും. വെള്ളിയാഴ്ച വരെ കാലാവസ്ഥ പകൽ സമയത്ത് താരതമ്യേന ചൂടും ഈർപ്പവും ആയിരിക്കുമെന്നും രാത്രിയിലും ഇതേ നില തുടരുമെന്നും ദിരാർ അൽ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.