കുവൈത്ത് സിറ്റി: വേഗമേറിയ പേയ്മെന്റ് സംവിധാനമായ വാംഡ് സേവന ദുരുപയോഗത്തിനെതിരെ കർശന നടപടിയുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. ബാങ്കുകൾക്ക് നിയന്ത്രണം ശക്തമാക്കാൻ പുതിയ സർക്കുലർ നൽകി. ഇതോടെ ഉപഭോക്താക്കൾക്ക് നിശ്ചിത പരിധി കവിഞ്ഞ് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവില്‍ ഒരു ഇടപാടിൽ 1,000 ദിനാർ വരെയും, ഒരു ദിവസം 3,000 ദിനാറും, മാസത്തിൽ പരമാവധി 20,000 ദിനാർ വരെയുമാണ് അനുവദിക്കുക. രാജ്യത്തെ ബാങ്കിങ് മേഖലയുടെ സ്ഥിരത ഉറപ്പാക്കാനും ഉപഭോക്താക്കളെ സംരക്ഷിക്കാനുമാണ് നടപടി എന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ദൈനംദിന ട്രാൻസ്ഫർ പരിധി മറികടക്കാൻ ഉപഭോക്താക്കള്‍ സേവനം റദ്ദാക്കി വീണ്ടും ലിങ്ക് അയക്കുകയും, മൊബൈൽ ബാങ്കിങ്ങിൽ വീണ്ടും രജിസ്റ്റർ ചെയ്യുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടികളിൽ നിയന്ത്രണം. സെന്‍ട്രല്‍ ബാങ്ക് മൊബൈൽ ആപിലൂടെ ഉപാഭോക്തക്കളുടെ അക്കൗണ്ട് ബന്ധിപ്പിച്ചാണ് വാംദ് വഴി തൽക്ഷണം പണമിടപാട് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.