കുവൈത്ത് സിറ്റി: അഹമ്മദി ആരോഗ്യ മേഖലയെ സംയോജിത മെഡിക്കൽ നഗരമാക്കി മാറ്റാൻ പദ്ധതി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ഇതു വിലയിരുത്തിയതായി ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അബ്ദുല്ല അൽ മൗഷർജി അറിയിച്ചു. പദ്ധതി സംബന്ധിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.
കുവൈത്തിന്റെ അന്താരാഷ്ട്ര ആശയവിനിമയ, വിവരസാങ്കേതികവിദ്യ സൂചകത്തെക്കുറിച്ച് വാർത്ത വിനിമയകാര്യ സഹമന്ത്രി ഒമർ അൽ ഒമർ മന്ത്രിസഭയിൽ വിവരിച്ചു. 2024 ലെ വിവര വികസന സൂചികയിൽ തുടർച്ചയായി രണ്ടാം വർഷവും കുവൈത്ത് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയതായി മന്ത്രി പറഞ്ഞു.
ധനമന്ത്രിയും സാമ്പത്തികകാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസ്സാമിന്റെ രാജിയും വൈദ്യുതി, ജലം, പുനരുപയോഗ വിഭവ മന്ത്രി സബീഹ് അൽ മുഖൈസീനെ അൽ ഫസ്സാമിന്റെ സ്ഥാനത്തേക്ക് നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവും യോഗത്തിൽ വന്നു. മന്ത്രിസ്ഥാനം ഏറ്റെടുത്തതുമുതൽ അവർ നടത്തിയ ആത്മാർഥമായ ശ്രമങ്ങൾക്ക് മന്ത്രിസഭ അൽ ഫസ്സാമിന് നന്ദി പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.