കു​ട്ടി​യു​ടെ ത​ല​യി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത വെ​ടി​യു​ണ്ട​യു​മാ​യി ഡോ​ക്ട​ർ

കു​വൈ​ത്ത് സി​റ്റി: കു​ഞ്ഞി​ന്റെ ത​ല​യോ​ട്ടി​യി​ൽ ത​റ​ച്ച വെ​ടി​യു​ണ്ട ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി നീ​ക്കം​ചെ​യ്തു. ഇ​ബ്‌​നു സീ​ന ഹോ​സ്പി​റ്റ​ൽ ന്യൂ​റോ​സ​ർ​ജ​ൻ ഡോ. ​ഹ​മ​ദ് ജാ​ബി​ർ അ​ൽ എ​നി​സി​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്ന് അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജ​ഹ്‌​റ​യി​ൽ വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ യ​ന്ത്ര​ത്തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ത്ത​ത് കു​ഞ്ഞി​ന്റെ ത​ല​യോ​ട്ടി​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കു​ട്ടി കു​ടും​ബ​വീ​ടി​ന്റെ കോ​മ്പൗ​ണ്ടി​ൽ സ​മ​പ്രാ​യ​ക്കാ​രു​മാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. എ​ന്നാ​ൽ, വ​ല​തു​വ​ശം ച​ലി​പ്പി​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഭാ​വി​യി​ൽ വൈ​ക​ല്യ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും ഡോ. ​​​അ​ൽ എ​നി​സി പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ത​ല​യി​ൽ​നി​ന്ന് ര​ക്തം വ​ന്ന് കു​ട്ടി പെ​ട്ടെ​ന്ന് നി​ല​ത്ത് വീ​ഴു​ക​യും ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് എ​ക്‌​സ്‌​റേ പ​രി​ശോ​ധ​ന​യി​ൽ ത​ല​യോ​ട്ടി​യു​ടെ അ​ടി​യി​ൽ വെ​ടി​യേ​റ്റ​താ​യി തെ​ളി​ഞ്ഞു. ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ൽ ത​ല​യി​ലെ ര​ക്ത​സ്രാ​വം നി​ർ​ത്താ​നും വെ​ടി​യു​ണ്ട പു​റ​ത്തെ​ടു​ക്കാ​നും ക​ഴി​ഞ്ഞ​താ​യും ഡോ. ​വ്യ​ക്ത​മാ​ക്കി. ഡോ. ​യൂ​സു​ഫ് അ​ബു സി​ഡോ​യും ശ​സ്ത്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​യി.

Tags:    
News Summary - boy was shot in the head while playing; Removed surgically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.