അപകടത്തിൽപെട്ട ബോട്ട് നീക്കുന്നു
കുവൈത്ത് സിറ്റി: സാൽമിയ തീരത്ത് അപകടത്തിൽപെട്ട ബോട്ട് കുവൈത്ത് ഡൈവ് ടീം വിജയകരമായി രക്ഷപ്പെടുത്തി. ശക്തമായ കാറ്റിനെ തുടർന്ന് 30 ടൺ ഭാരവും 57 അടി നീളമുള്ള ബോട്ട് ഒഴുകിപ്പോയി അപകടത്തിൽ പെടുകയായിരുന്നു എന്ന് കുവൈത്ത് ഡൈവ് ടീം തലവൻ വാലിദ് അൽ ഫദൽ പറഞ്ഞു. മറൈൻ യാച്ച്സ് ഹാർബറിനടുത്തുള്ള വെള്ളത്തിലേക്ക് എണ്ണ ചോർന്നൊലിക്കാനും കാരണമായി.
കുവൈത്ത് ഡൈവ് ടീം അംഗങ്ങൾ കപ്പലിന്റെ സ്ഥിരത ഉറപ്പാക്കുകയും, വള്ളങ്ങളും ബോട്ടുകളും പതിവായി കടന്നുപോകുന്ന സ്ഥലത്ത് ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾ നീക്കുകയും ചെയ്തു. ബോട്ടും അവശിഷ്ടങ്ങളും ഉയർത്തുന്നതിന് കോസ്റ്റ് ഗാർഡും രംഗത്തെത്തി. കടുത്ത ചൂട്, ശക്തമായ കാറ്റ്, പാറക്കെട്ടുകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾക്കിടയിലും മുങ്ങൽ വിദഗ്ധൻ ബോട്ട് പൊക്കുന്നതിലും വലിച്ചുകൊണ്ടുപോകുന്നതിലും വിജയിച്ചു. കടലിൽ പോകുന്നവർ മുൻകരുതലുകൾ എടുക്കണമെന്നും ഇത്തരം അപകടങ്ങൾ ഒഴിവാക്കണമെന്നും അൽ ഫിദൽ ഉണർത്തി. കടലിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ പരിസ്ഥിതിയെ മലിനമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. 1986 മുതൽ കുവൈത്ത് ഡൈവിംഗ് ടീം ഇത്തരം ദൗത്യങ്ങൾ നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.