ഇസ്ലാമിക് വിമൻസ് അസോസിയേഷൻ പഠനസംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: ‘ആത്മസായൂജ്യത്തിന്റെ വഴിയടയാളങ്ങൾ’ തലക്കെട്ടില്‍ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ഹിറ, ജലീബ്, ബിൽകീസ് യൂനിറ്റുകൾ വനിത പഠനസംഗമം നടത്തി.
ഹിറ യൂനിറ്റ് സംഗമത്തില്‍ കേന്ദ്ര വൈസ് പ്രസിഡന്റ് വർദ അൻവർ സഈദ് ‘അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിരാശപ്പെടരുത്’ വിഷയത്തിലും ജോൺ ജോൺ ‘സ്ത്രീകളും മാനസികാരോഗ്യവും’ വിഷയത്തിലും ക്ലാസെടുത്തു. രേഷ്മ സിയാസ് അധ്യക്ഷത വഹിച്ചു. ഷമീന റാഷിദ് നന്ദി പറഞ്ഞു. സംഗമത്തില്‍ 38 പേർ പങ്കെടുത്തു.
ഐവ ജലീബ് യൂനിറ്റ് സംഗമത്തില്‍ കേന്ദ്രപ്രതിനിധിസഭ അംഗം ജാസ്മിൻ ഷുക്കൂര്‍ ‘അല്ലാഹുവിലേക്ക് ഓടിയടുക്കുക’ വിഷയത്തിലും
ഡോ. ഫസീല ചീലത്ത് ‘ആരോഗ്യകരമായ റമദാൻ’ വിഷയത്തിലും ക്ലാസ് നടത്തി. റസിയ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സമീറ മുനീര്‍ ഖിറാഅത്ത് നടത്തി. ജൈഹാന് സജീർ നന്ദി പറഞ്ഞു.ബിൽകീസ് യൂനിറ്റ് സംഗമത്തില്‍ ‘നമസ്കാരം കൊണ്ടും ക്ഷമ കൊണ്ടും സഹായം തേടുക’ വിഷയത്തില്‍ ഹസ്ന കളത്തില്‍ ക്ലാസെടുത്തു. നബീല നബീല്‍ അധ്യക്ഷത വഹിച്ചു. ഫാത്തിമ ഖിറാഅത്ത് നടത്തി. ഷൈമ സയ്യിദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.