പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നു​ക​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹും സം​ഘ​വും പ​രി​ശോ​ധി​ക്കു​ന്നു

കുവൈത്തിൽ വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട

കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 335 കി​ലോ ഹ​ഷീ​ഷും ഒ​രു ദ​ശ​ല​ക്ഷം കാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടു ദ​ശ​ല​ക്ഷം ദീ​നാ​റി​ൽ കൂ​ടു​ത​ൽ വി​ല​മ​തി​ക്കു​ന്ന​താ​ണ് ഇ​വ​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി മ​സി​ൻ അ​ൽ ന​ഹ്ദും മ​റ്റു മു​തി​ർ​ന്ന ഉ​​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളും പ​രി​ശോ​ധ​ന​ക​ളും തു​ട​രു​ക​യാ​ണ്. 

Tags:    
News Summary - Big drug hunt in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.