കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി വളൻറിയർമാർ ഭക്ഷണ വിതരണത്തിൽ 

സേവന പാതയിൽ കൂടുതൽ ഉൗർജസ്വലരാകും -​റെഡ്​ ക്രെസൻറ്​ സൊസൈറ്റി

കുവൈത്ത്​ സിറ്റി: സേവന പാതയിൽ കൂടുതൽ ഉൗർജസ്വലരാകുമെന്ന്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി ഡയറക്​ടർ ബോർഡ്​ വൈസ്​ ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു. അന്താരാഷ്​ട്ര റെഡ്​ ക്രോസ്​ ദിനാചരണത്തോടനുബന്ധിച്ച്​ റെഡ്​ ക്രെസൻറ്​ വളൻറിയർമാരെ അഭിനന്ദിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നമുക്ക്​ നിർത്താൻ കഴിയില്ല' എന്ന തലക്കെട്ടിലാണ്​ പരിപാടി സംഘടിപ്പിച്ചത്​.

കോവിഡ്​ പ്രതിസന്ധി കാലത്ത്​ ത്യാഗ മനസ്സോടെ സന്നദ്ധ സേവന രംഗത്ത്​ നിലയുറപ്പിച്ച വളൻറിയർമാരെ അഭിനന്ദിക്കാൻ വാക്കുകളില്ല. രാജ്യ​ത്തി​െൻറ അഭിമാനമാണവർ. ആശുപത്രികൾ, ക്യാമ്പുകൾ, നിരത്തുകൾ തുടങ്ങി എല്ലായിടത്തും ജനങ്ങൾക്ക്​ ആശ്വാസമേകി അവരുണ്ടായിരുന്നു.

വൈറസ്​ വ്യാപനം നിയന്ത്രിക്കുന്നതിനും കോവിഡ്​ ​കാല നിയന്ത്രണങ്ങൾ കാരണം ദുരിതം അനുഭവിക്കുന്നവർക്ക്​ ആശ്വാസമെത്തിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനമാണ്​ തുടരുന്നതെന്ന്​ അൻവർ അൽ ഹസാവി കൂട്ടിച്ചേർത്തു.

Tags:    
News Summary - Be more energetic on the service path - Red Crescent Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.