Posted On
date_range Updated On
date_range കുവൈത്തിൽ ബാങ്കുകൾ ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ തദ്ദേശീയ ബാങ്കുകൾ ചൊവ്വാഴ്ച മുതൽ ഭാഗികമായി പ്രവർത്തനമാരംഭിക്കും. മന്ത്രിസഭയുടെയും സെൻട്രൽ ബാങ്കിെൻറയും തീരുമാനമനുസരിച്ച് പൂർണ കർഫ്യൂവിന് മുമ്പ് പ്രവർത്തിച്ചിരുന്ന ശാഖകളാണ് ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കുക. രാവിലെ ഒമ്പത് മണി മുതൽ ഒരുമണി വരെ ഉപഭോക്താക്കളെ സ്വീകരിക്കുകയെന്ന് ബാങ്കിങ് യൂനിയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ലോക്കൽ മണി ട്രാൻസ്ഫർ, ഇൻറർനാഷനൽ ട്രാൻസ്ഫർ, എ.ടി.എം മെഷീൻ തുടങ്ങി ബാങ്കിങ് സേവനങ്ങളും ഒാൺലൈൻ ഇടപാടുകളും മുമ്പത്തെ പോലെ ലഭ്യമാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. ഒാരോ ബാങ്കുകളുടെയും ഏതൊക്കെ ശാഖകളാണ് പ്രവർത്തിക്കുകയെന്നറിയാൻ അതത് ബാങ്കുകളുടെ വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.