കുവൈത്ത് സിറ്റി: ഫർവാനിയ ബദർ അൽസമ മെഡിക്കൽ സെൻററിൽ എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കുന്ന കാൾ സെൻറർ സ്ഥാപിച്ചു. യൂറോളജിസ്റ്റ് ഡോ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രമോട്ടർ അഷ്റഫ് അയ്യൂർ അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്, മെഡിക്കൽ ഡയറക്ടർ ഡോ. ജസ്റ്റിൻ സ്റ്റീഫൻ, മാനേജ്മെൻറ്, സ്റ്റാഫ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
രോഗികളുടെയും സഹായികളുടെയും ഫോണിലൂടെയുള്ള വിവരങ്ങൾ തേടൽ, പരാതി അറിയിക്കൽ, അപ്പോയിൻറ്മെൻറ് എടുക്കൽ, മറ്റു വിഷയങ്ങൾ എന്നിവക്ക് ഇനി ഏതു സമയവും കഴിയും.
മെഡിക്കൽ സെൻറർ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
യൂറോളജി, ഒാർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഡെൻറിസ്ട്രി, ഒബ്സ്റ്റെട്രിക്സ്, ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി, കോസ്മറ്റോളജി, ജനറൽ/ഇേൻറണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി എന്നിവയിലെ സേവനം ബദർ അൽസമ മെഡിക്കൽ സെൻററിൽ ലഭ്യമാണെന്ന് അറിയിച്ചു. ഡയറക്ടർമാരായ പി.എ. മുഹമ്മദ്, ഡോ. വി.ടി. വിനോദ്, അബ്ദുൽ ലത്തീഫ്, സി.ഇ.ഒ ഡോ. ശരത്ചന്ദ്ര എന്നിവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.