കുവൈത്ത് സിറ്റി: പ്രമേഹ രോഗത്തെ നിസ്സാരമായി തള്ളിക്കളയേണ്ടെന്ന് ആരോഗ്യവിദഗ്ധർ. നിലവിൽ കുവൈത്തിലെ ജനസംഖ്യയുടെ 20 ശതമാനം പേർക്ക് പ്രമേഹമുണ്ടെന്നും 2050 ആകുമ്പോഴേക്കും ഈ നിരക്ക് 30 ശതമാനമായി ഉയർന്നേക്കുമെന്നും ഡോ.അബ്ദുല്ല അൽ കന്ദരി മുന്നറിയിപ്പ് നൽകി.
സ്വിസ് എംബസിയും കുവൈത്ത്-സ്വിസ് ബിസിനസ് പ്ലാറ്റ്ഫോമും ചേർന്ന് സംഘടിപ്പിച്ച ‘പ്രമേഹ ഗവേഷണം: ഒരു അന്താരാഷ്ട്ര പങ്കാളിത്തം’ ശാസ്ത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വിസ് അംബാസഡർ ടിസിയാനോ ബാൽമെല്ലി പരിപാടിക്ക് നേതൃത്വം നൽകി. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം ഉയര്‍ന്ന പ്രമേഹ നിരക്കാണ് കുവൈത്തിലുള്ളത്. തെറ്റായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി എന്നിവയാണ് പ്രധാന കാരണങ്ങൾ.
ആരോഗ്യകരമായ ഭക്ഷണവും പതിവായ വ്യായാമവും രോഗം തടയാൻ സഹായിക്കുമെന്ന് ഡോ. അൽ കന്ദരി പറഞ്ഞു.40 വയസ്സിന് മുകളിലുള്ളവർ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ, അല്ലെങ്കിൽ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധന ചെയ്യണമെന്ന് അദ്ദേഹം ശിപാർശ ചെയ്തു. പരമ്പരാഗത വൈദ്യശാസ്ത്രം ഫലപ്രദമാണെങ്കിലും, ഡോക്ടർമാരുടെ നിർദേശങ്ങളും മരുന്നുകളും പ്രാഥമികമായി പിന്തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.