ശൈഖ് ജാബിർ കടൽ പാലം
കുവൈത്ത് സിറ്റി: ശൈഖ് ജാബിർ കടൽ പാലത്തിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച ഇൗജിപ്ത് പൗരനെ അറസ്റ്റ് ചെയ്തു. ഒരാൾ പാലത്തിൽനിന്ന് ചാടാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പട്രോൾ ടീം സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു. 3000 ദീനാറിെൻറ സാമ്പത്തിക കേസിലെ പിടികിട്ടാപുള്ളിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടാഴ്ചക്കിടെ മൂന്നാമത് ആത്മഹത്യ ശ്രമമാണ് ശൈഖ് ജാബിർ പാലത്തിൽ നടക്കുന്നത്. കഴിഞ്ഞ മാസങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായി. മരണങ്ങളും ഉണ്ടായിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ പൊലീസ് ജാഗ്രത വർധിപ്പിക്കുകയും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തിൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം ആത്മഹത്യ വർധിച്ചതായി ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റിയുടെ റിപ്പോർട്ടുണ്ട്. എന്തുകൊണ്ടാണ് ആത്മഹത്യ വർധിക്കുന്നതെന്ന് പഠിച്ച് പരിഹാര നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പഠന റിപ്പോർട്ട് ബന്ധപ്പെട്ട സൊസൈറ്റി അധികൃതർക്ക് സമർപ്പിക്കും. കോവിഡ് കാലം സൃഷ്ടിച്ച തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മാനസികാഘാതവുമാണ് ആത്മഹത്യ വർധിക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.