മദ്യം പരിശോധിക്കുന്നതിനായി കേബ്ൾ റീൽ പൊളിച്ചു
നീക്കുന്നു
കുവൈത്ത് സിറ്റി: കടൽ മാർഗം രാജ്യത്തേക്ക് മദ്യം എത്തിക്കാനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തകർത്തു. യൂറോപ്യൻ രാജ്യത്ത് നിന്ന് കൊണ്ടുവന്ന സ്റ്റീൽ കേബ്ൾ റീലുകളിൽ ഒളിപ്പിച്ച് മദ്യം കടത്താനായിരുന്നു നീക്കം. ഇത്തരത്തിൽ എത്തിച്ച 3,037 കുപ്പി മദ്യം ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
കണ്ടെയ്നർ വഴി എത്തിച്ച സ്റ്റീൽ കേബ്ൾ റീലുകൾക്കുള്ളിലായിരുന്നു കള്ളക്കടത്ത് ശ്രമം. സംശയം തോന്നിയതിനെ തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച മദ്യം കണ്ടെത്തിയത്.
കേസ് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറിയതായും അന്വേഷണവും നിയമനടപടികളും തുടരുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് നിരോധിത വസ്തുക്കളുടെ പ്രവേശനം തടയാൻ കർശന പരിശോധനൾ തുടരുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.