നിഹാൽ ട്രാക്കിൽ
കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ അഭിമാനമായി മലയാളി ഇന്ത്യൻ താരം നിഹാൽ കമാൽ. കുവൈത്ത് ഡൽഹി പബ്ലിക് സ്കൂൾ 12ാം ക്ലാസ് വിദ്യാർഥിയായ നിഹാൽ 100 മീറ്റർ ഓട്ടത്തിൽ സെമിഫൈനൽ യോഗ്യത നേടി. കടുത്ത മത്സരം നടന്ന സെമിഫൈനൽ പോരാട്ടത്തിൽനിന്ന് ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് നിഹാൽ.
നിഹാൽ കമാൽ
വിവിധ രാജ്യങ്ങളിൽനിന്നുള്ള 16 പേർ മത്സരിച്ച സെമിഫൈനലിൽ പ്രവേശിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്നും നിഹാൽ പറഞ്ഞു. 1000 മീറ്റർ മെഡ്ലി റിലേയിലും നിഹാൽ ഇന്ത്യക്കായി ട്രാക്കിലിറങ്ങും.
ഞായറാഴ്ചയാണ് റിലേ മത്സരം. ഇതിനായുള്ള ഒരുക്കത്തിലാണ് നിഹാൽ. ബുധനാഴ്ച ബഹ്റൈനിൽ ആരംഭിച്ച ഏഷ്യൻ യൂത്ത് ഗെയിംസ് 31വരെ തുടരും. 45 രാജ്യങ്ങളിൽനിന്നായി 4,300ൽ അധികം യുവ അത്ലറ്റുകൾ ഈ കായികമാമാങ്കത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലും കുവൈത്തിലും സ്കൂൾ, ദേശീയ തലങ്ങളിൽ പ്രതിഭ തെളിയിച്ച നിഹാൽ കമാൽ നിലവിൽ കുവൈത്ത് അൽ സഹേൽ ക്ലബ്ബിന്റെ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.