കുവൈത്ത് സിറ്റി: കല(ആർട്) കുവൈത്ത് ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘നിറം’ ചിത്രരചന മത്സരം നവംബർ 14 ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കും.
2005 മുതൽ സംഘടിപ്പിച്ചുവരുന്ന മത്സരത്തിന്റെ 21ാം വാർഷികമാണ് ഈ വർഷം.
ഡ്രോയിങ്ങിലും പെയിന്റിങ്ങിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം. എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെ, രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ, അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ,എട്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളിലായാണ് മത്സരം.
ഏഴാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുകല (ആർട്) കുവൈത്ത് ചിത്രരചന മത്സരം നവംബർ 14ന്ള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കൾക്കും സന്ദർശകർക്കും പങ്കെടുക്കാവുന്ന ഓപൺ കാൻവാസ് പെയിന്റിങ്ങും നടക്കും.
ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയമാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ, 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. വിവരങ്ങൾക്ക് 67042514, 66114364, 60073419, 66790143, 97219439.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.