കല കുവൈത്ത് കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ ജെ. സജി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മുൻ ആഭ്യന്തര മന്ത്രിയും സി.പി.എം നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ കല കുവൈത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷതവഹിച്ചു. അബുഹലീഫ മേഖല സെക്രട്ടറി കെ.ജി. സന്തോഷ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ജെ. സജി, ആർ.നാഗനാഥൻ, സി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.
പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച, ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പരിഹരിക്കാവുന്നതല്ല. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. കോടിയേരിയുടെ ജ്വലിക്കുന്ന സ്മരണകൾ ഇന്നും ഊർജം പകരുന്നതാണെന്നും സംസാരിച്ചവർ വ്യക്തമാക്കി. കല ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതവും ട്രഷറർ പി.ബി. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.