കുവൈത്ത് സിറ്റി: മേഖലയിലെ സംഭവവികാസങ്ങൾക്കിടയിൽ രാജ്യത്തെ വ്യോമസേനയുടെയും വ്യോമ പ്രതിരോധത്തിന്റെയും ആസ്ഥാനങ്ങൾ സന്ദർശിച്ച് കുവൈത്ത് ആർമി വൈസ് ചീഫ് ഓഫ് സ്റ്റാഫ് എയർ വൈസ് മാർഷൽ സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്.
യുദ്ധ, സാങ്കേതിക, പ്രതിരോധ സൗകര്യങ്ങൾ പരിശോധിച്ച അദ്ദേഹം ടീം വർക്കും ജാഗ്രതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. രാജ്യ പ്രതിരോധത്തിന്റെ ഒന്നാം നിരയെ പ്രതിനിധീകരിക്കുന്നത് വ്യോമസേനയും വ്യോമ പ്രതിരോധവുമാണെന്ന് ആർമി ജനറൽ ചൂണ്ടിക്കാട്ടി. കാര്യക്ഷമതയും ജാഗ്രതയും 24 മണിക്കൂറും വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഉദ്യോഗസ്ഥരുടെ ഉയർന്ന മനോവീര്യത്തെയും അച്ചടക്കത്തെയും പ്രശംസിച്ചു. ദേശീയ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കൽ, സൈന്യം അതീവ ജാഗ്രതയിലാണെന്ന് ഉറപ്പുവരുത്തൽ എന്നിവയുടെ ഭാഗമായാണ് വൈസ് ചീഫ് ഓഫ് സ്റ്റാഫിന്റെ സന്ദർശനം. ആർമി വൈസ് ചീഫ് ഓഫ് സ്റ്റാഫ് എയർ വൈസ് മാർഷൽ സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.