കുവൈത്ത് സിറ്റി: ആഗോള പരിസ്ഥിതി ദിനത്തിൽ ഇന്ത്യൻ പ്രവാസി സംഘടന ആംസ്-4യു ഓൺലൈൻ സെമിനാർ നടത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രഭാഷകനുമായ ഡോ.വി.പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആഗോള ആവശ്യകത, വ്യക്തിഗത ഉത്തരവാദിത്തം, സുസ്ഥിര ജീവിതം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ചൂണ്ടികാട്ടി.
പ്രസിഡന്റ് രമേശ് നായർ സ്വാഗതവും ജനറൽ സെക്രട്ടറി മനോജ് കുമാർ നന്ദിയും പറഞ്ഞു. സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്താനും പ്രകൃതിയെ പരിപാലിക്കുന്നതിൽ വ്യക്തികളേയും കുടുംബങ്ങളേയും കൂടുതൽ സജീവമാക്കാനും പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.