കുവൈത്ത് സിറ്റി: അർഫാജ് പുഷ്പത്തിന്റെ ബാഡ്ജ് കാമ്പയിനിലൂടെ കുവൈത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ‘ആംസ് ഫോർ യു’ കൂട്ടായ്മ. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ പോരാളികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും കുവൈത്തിന്റെ ദേശീയ പൈതൃകത്തെ ആദരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിച്ചത്.
കാമ്പയിന്റെ ഭാഗമായി, കുവൈത്തിന്റെ ദേശീയ പുഷ്പമായ അർഫാജ് പുഷ്പത്തെ ആസ്പദമാക്കിയ ബാഡ്‌ജുകളും പരിസ്ഥിതി-സാംസ്കാരിക പ്രാധാന്യം വിശദീകരിക്കുന്ന മാർഗനിർദ്ദേശ പുസ്തകവും എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു.
സമൂഹത്തിൽ ഐക്യബോധവും പരിസ്ഥിതി അവബോധവും വർധിപ്പിക്കുന്നതിനായി നടത്തിയ കാമ്പയിനിലൂടെ, കുവൈത്തിന്റെ ഭരണകൂടത്തോടും രാജ്യത്തെ മുഴുവൻ പൗരന്മാരോടും പ്രവാസി സമൂഹത്തോടും ആംസ് ഫോർ യു കുവൈത്ത് ഐക്യദാർഢ്യം രേഖപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷ, പുരോഗതി, സമാധാനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ള പിന്തുണയും നന്ദിയും പ്രകടിപ്പിക്കുന്നതോടൊപ്പം, കുവൈത്തിന്റെ മൂല്യങ്ങളോടും ദേശീയ ഐക്യത്തോടുമുള്ള കൂട്ടായ്മയുടെ പ്രതിബദ്ധതയും കാമ്പയിനിൽ വ്യക്തമാക്കി.
പ്രസിഡന്റ് രമേശ് നായർ, സെക്രട്ടറി മനോജ് കുമാർ, ട്രഷറർ ഡോ.കൃഷ്ണ കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് ജോൺ, ഡോ. ജിജിൻ രാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.