കുവൈത്ത് സിറ്റി: 18ാമത് അറബ് മീഡിയ ഫോറം ദ്വിദിന കോൺഫറൻസിന് കുവൈത്തിലെ റീജൻസ് ഹോട്ടലിൽ ഞായറാഴ്ച തുടക്കമാകും. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അസ്സബാഹിന്റെ മേൽനോട്ടത്തിലാണ് കോൺഫറൻസ്. വിവിധ മാധ്യമ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കോൺഫറൻസിൽ 14 സെമിനാറുകൾ അവതരിപ്പിക്കും.
ചർച്ചകൾ, അനുഭവം പങ്കുവെക്കൽ, ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ കോൺഫറൻസിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാന പത്രങ്ങളുടെ എഡിറ്റർമാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ എന്നിവർ കോൺഫറൻസിൽ പങ്കെടുക്കും.
സമൂഹങ്ങളെ സ്വാധീനിക്കുന്നതിൽ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും പ്രധാന ചർച്ചാവിഷയമാണ്. അറബ് രാജ്യങ്ങളിലുടനീളമുള്ള മാധ്യമ നിലവാരം ഉയർത്തുന്നതിൽ അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറൽ എന്നിവയിലും കോൺഫറൻസ് ശ്രദ്ധനൽകും. ഫോറം സ്ഥാപിതമായതിന്റെ ഇരുപത് വർഷവും ഇതോടൊപ്പം ആഘോഷിക്കും.
മാധ്യമങ്ങളുടെ ഭാവി, മാധ്യമങ്ങളുടെ ശക്തിയും ഉറവിടങ്ങളുടെ വൈവിധ്യവും, മാധ്യമ പ്രവർത്തനവും ജീവിതവും, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം സൃഷ്ടിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് മാധ്യമങ്ങളുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്യുമെന്ന് ഫോറം സെക്രട്ടറി ജനറൽ മദി അൽ ഖമീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.