റോബർടോ കാർലോസും റൊണാൾഡോയും. കാർലോസ് ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രം.
Posted On
date_range Updated On
date_range ദോഹയിൽ ഒരു ഇതിഹാസ സംഗമം
ദോഹ: ലോക ഫുട്ബാളിലെ രണ്ട് ബ്രസീലിയൻ ഇതിഹാസങ്ങളുടെ കൂടിക്കാഴ്ചക്ക് വേദിയായി ദോഹ. ഫിഫയുടെ സുപ്രധാന പരിപാടിയുടെ ഭാഗമായി ദോഹയിലെത്തിയപ്പോഴായിരുന്നു ബ്രസീൽ ഫുട്ബാളിൽ ഒന്നിച്ച് കളിച്ച്, ഒരുപാട് കിരീടങ്ങൾ അണിഞ്ഞ് ആരാധകരുടെ ഇഷ്ടക്കാരായി മാറിയ റൊണാൾഡോയും റോബർടോ കാർലോസും തങ്ങളുടെ സൗഹൃദം പുതുക്കിയത്. ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചും സന്തോഷം പങ്കിട്ടു.
ഫിഫ ഫുട്ബാൾ കലണ്ടർ പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായാണ് വിവിധ ലോകതാരങ്ങൾക്കൊപ്പം ഇവരും ദോഹയിലെത്തിയത്. ഇതിഹാസ താരങ്ങളുടെ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചപ്പോൾ ആരാധകരും അത് ആഘോഷമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.