​കു​വൈ​ത്തി​ലെ ബ്രി​ട്ടീ​ഷ് എം​ബ​സി​യി​ലെ​ത്തി​യ അ​മീ​റി ദി​വാ​ൻ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ്

അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്

അമീറി ദിവാൻകാര്യ മന്ത്രി ബ്രിട്ടീഷ് എംബസി സന്ദർശിച്ചു

കുവൈത്ത് സിറ്റി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് അമീറി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് കുവൈത്തിലെ ബ്രിട്ടീഷ് എംബസി സന്ദർശിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ അനുശോചനം അദ്ദേഹം അറിയിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ അനുശോചനവും അദ്ദേഹം അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ കുവൈത്ത് നേതൃത്വത്തിന്റെയും സർക്കാറിന്റെയും ജനങ്ങളുടെയും ദുഃഖത്തെയും അനുശോചനവും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. രാജ്ഞിയുടെ ഭരണകാലത്തെ ഓർമിക്കുകയും ബ്രിട്ടനും കുവൈത്തും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധത്തെ മന്ത്രി എടുത്തുപറയുകയും ചെയ്തു.

Tags:    
News Summary - Amiri Divan Affairs Minister visited British Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.