കാലാവധി കഴിഞ്ഞ എല്ലാ വിസകളും ആഗസ്​റ്റ്​​ 31 വരെ നീട്ടി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കാലാവധി കഴിഞ്ഞ എല്ലാ വിസകൾക്കും ആഗസ്​റ്റ്​​ 31 വരെ എക്​സ്​റ്റെൻഷൻ അനുവദിച്ചു. ജൂൺ ഒന്നുമുതൽ മൂന്നുമാസം സ്വാഭാവിക എക്​സ്​റ്റൻഷൻ അനുവദിക്കുകയായിരുന്നു. നേരത്തെ മാർച്ച്​ ഒന്നുമുതൽ മൂന്ന്​ മാസം​ സ്വാഭാവികമായ എക്​സ്​റ്റെൻഷൻ അനുവദിച്ചിരുന്നു. ഇത്​ മൂന്നുമാസം കൂടി നീട്ടി നൽകുകയായിരുന്നു​.

സന്ദർശക വിസയിൽ എത്തിയവർ ഉൾപ്പെടെ നിലവിൽ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവർക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവികമായി ഇൗ ആനുകൂല്യം ലഭിക്കും. സന്ദർശക വിസയിലെത്തി കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ വിമാന സർവീസുകൾ നിലച്ച്​ കുവൈത്തിൽ കുടുങ്ങിപ്പോയവർക്കും വിസ കാലാവധി കഴിഞ്ഞ മറ്റു നിരവധി പേർക്കും ആശ്വാസകരമായ തീരുമാനമാണിത്​. 

Tags:    
News Summary - all expired visa extended 3 month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.