അൽ മദ്റസത്തുൽ ഇസ്ലാമിയ്യ ‘മദ്റസ ഡേ’യിൽ ഡോ. അലിഫ് ശുക്കൂര്‍ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജിയുടെ കീഴിൽ അബ്ബാസിയയിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയ്യ മദ്റസ ഡേ കബ്ദിൽ നടന്നു. കെ.ഐ.ജി. പ്രസിഡന്റ് പി.ടി.ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.കെ. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ‘ആധുനിക പഠനരീതി: വെല്ലുവിളികളും പരിഹാരവും’ എന്ന വിഷയത്തിൽ ഡോ.അലിഫ് ശുക്കൂർ രക്ഷിതാക്കളോടും വിദ്യാർഥികളോടും സംവദിച്ചു.
കെ.ഐ.ജി സെക്രട്ടറി പി.ടി. ശാഫി ആശംസ പ്രസംഗം നടത്തി. കുട്ടികളുടെ കലാവൈജ്ഞാനിക പരിപാടികൾ നടന്നു. കഴിഞ്ഞ അർധ വാർഷിക പരീക്ഷയിലും, ഹിക്മ ടാലന്റ് സെർച് പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പി.ടി.എ സെക്രട്ടറി റംസാൻ കലാം സ്വാഗതവും പ്രിൻസിപ്പൽ മുനീർ മഠത്തിൽ നന്ദിയും പറഞ്ഞു.
വിദ്യാർഥികളുടെ കലാപരിപാടിയിൽനിന്ന്
വൈസ് പ്രിൻസിപ്പൽ സിദ്ദീഖ് ഹസൻ, കെ.ഐ.ജി. അബ്ബാസിയ ഏരിയ പ്രസിഡന്റ് നൗഫൽ മുഹമ്മദ്, കെ.ഐ.ജി റിഗ്ഗയി ഏരിയ പ്രസിഡന്റ് സിറാജ് സ്രാമ്പിക്കൽ, പി.ടി.എ മെംബർമാരായ ഷൗക്കത്ത് വളാഞ്ചേരി, സയ്യിദ് തങ്ങൾ, ഷഫ്നാസ്, ലത്തീഫ് പയ്യോളി, നവാസ് എസ്.പി, ഷാ അലി, ജിർഷാദ്, ജസ്നി ഷമീർ, തസ്നീം ഷഫ്നാസ്, ഷഹീദ് അലി, ശിഹാബ് തിരൂർ, ഷറഫുദ്ദീൻ, റഫീഖ്, ഷമീർ ഇ.എം, ഷിയാസ്, ഹഫ്സൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.