കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ കേസിൽ പിടിയിലായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സംഭവത്തിൽ പിടിയിലായ പ്രവാസികളെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് സുരക്ഷാവൃത്തങ്ങൾ വെളിപ്പെടുത്തിയതായി ‘അറബ് ടൈംസ്’ റിപ്പോർട്ടു ചെയ്തു. ഇത്തരം പെരുമാറ്റം പൂർണമായും അസ്വീകാര്യവും പൊതുസുരക്ഷക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതുമാണ്. ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ജലീബ് അൽ ഷുയൂഖിൽ അപകടകരമായ ഡ്രൈവിങ്ങിൽ ഏർപ്പെട്ട നിരവധി ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അക്കാദമിക് സെമസ്റ്ററിന്റെ അവസാനത്തിൽ പ്രവാസി വിദ്യാർഥികളാണ് ആഘോഷം സംഘടിപ്പിച്ചത്. ഇവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസഥർ സ്വകാര്യ സ്കൂളിന് സമീപമുള്ള സംഭവസ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.