കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഇഫ്താർ സംഗമം മുസ്തഫ കാരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഇഫ്താർസംഗമം സ്റ്റേറ്റ് സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അജ്മൽ വേങ്ങര അധ്യക്ഷതവഹിച്ചു.
ആക്റ്റിങ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, മുജീബ് മൂടാൽ എന്നിവർ ആശംസകൾ നേർന്നു.
ആബിദ് അൽ ഖാസ്മി റമദാൻ പ്രഭാഷണം നിർവഹിച്ചു. അദ്നാൻ മുസ്തഫ കാരി പ്രാർഥന നടത്തി. കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹംസ കരിങ്കപ്പാറ സ്വാഗതവും ട്രഷറർ ഫിയാസ് പുകയൂർ നന്ദിയും പറഞ്ഞു. ജില്ലാ-മണ്ഡലം ഭാരവാഹികളായ ഫഹദ് പൂങ്ങാടാൻ, ഇസ്മായിൽ കോട്ടക്കൽ, ബക്കർ പൊന്നാനി, സലിം നിലമ്പൂർ, മുസ്തഫ കമാൽ, മുജീബ് ചേകന്നൂർ, ഗഫൂർ ചെലേമ്പ്ര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.