ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സു​ഉൂ​ദ് അ​സ്സ​ബാ​ഹ് ത​ട​വു​കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

ത​ട​വു​കാ​ർ​ക്കൊ​പ്പം ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്ത് ആ​ഭ്യ​ന്ത​ര മന്ത്രി റ​മ​ദാ​ൻ സ​ഹി​ഷ്ണു​ത​യു​ടെ​യും പ​രി​ഷ്ക​ര​ണ​ത്തി​ന്റെ​യും അ​വ​സ​രം

 കു​വൈ​ത്ത് സി​റ്റി: ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സു​ഉൂ​ദ് അ​സ്സ​ബാ​ഹ് തി​രു​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ ത​ട​വു​കാ​രെ സ​ന്ദ​ർ​ശി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തി​ൽ മാ​നു​ഷി​ക ഇ​ട​പെ​ട​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ത​ട​വു​കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശൈ​ഖ് ഫ​ഹ​ദ് അ​വ​രോ​ടൊ​പ്പം ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.​

സ​ഹി​ഷ്ണു​ത​യു​ടെ​യും പ​രി​ഷ്ക​ര​ണ​ത്തി​ന്റെ​യും മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ആ​ത്മീ​യ അ​വ​സ​ര​മാ​ണ് റ​മ​ദാ​നെ​ന്ന് ശൈ​ഖ് ഫ​ഹ​ദ് പ​റ​ഞ്ഞു. ശി​ക്ഷാ​വി​ധി​ക്ക് ശേ​ഷം സ​മൂ​ഹ​ത്തി​ലേ​ക്ക് തി​രി​ച്ചു​ചേ​രാ​ൻ ഈ ​സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും, ആ​ത്മ​പ​രി​ശോ​ധ​ന​ക്കും തി​രു​ത്ത​ലി​നും വേ​ണ്ടി അ​നു​ഗൃഹീ​ത ദി​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ത​ട​വു​കാ​രെ ഉ​ണ​ർ​ത്തി.ത​ട​വു​കാ​ർ​ക്ക് ന​ൽ​കു​ന്ന സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പു​ന​ര​ധി​വാ​സ പ​രി​പാ​ടി​ക​ളും അ​ദ്ദേ​ഹം അ​വ​ലോ​ക​നം ചെ​യ്തു. തി​രു​ത്ത​ൽ, പു​ന​ര​ധി​വാ​സ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി വി​ക​സി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും സൂ​ചി​പ്പി​ച്ചു.

ത​ട​വു​കാ​രു​ടെ ക്ഷേ​മ​ത്തി​ൽ മാ​നു​ഷി​ക സ​മീ​പ​നം തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.​സ്പെ​ഷ​ൽ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ക​റ​ക്ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നു​ക​ളു​ടെ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ബ്രി​ഗേ​ഡി​യ​ർ ദാ​ഖി​ൽ അ​ൽ ദാ​ഖി​ൽ, ക​റ​ക്ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നു​ക​ളു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ഉസാ​മ അ​ൽ മ​ജീ​ദ്, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Home Minister shares Iftar with prisoners, says Ramadan is an opportunity for tolerance and reconciliation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.