ക​ല കു​വൈ​ത്ത് മ​ല​യാ​ളം മി​ഷ​ൻ സു​ഗ​താ​ഞ്ജ​ലി പ്ര​വാ​സി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

മ​ല​യാ​ളം മി​ഷ​ൻ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി ക​ല കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ഭാ​ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന മി​ക​ച്ച പ്ര​വാ​സി സം​ഘ​ട​ന​ക്ക് മ​ല​യാ​ളം മി​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സു​ഗ​താ​ഞ്ജ​ലി പ്ര​വാ​സി പു​ര​സ്‌​കാ​രം ക​ല കു​വൈ​ത്ത് ഏ​റ്റു​വാ​ങ്ങി.

തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്‍കൃ​തി ഭ​വ​നി​ൽ ലോ​ക മാ​തൃ​ഭാ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന 'മ​ല​യാ​ണ്മ -2026' പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജെ.​സ​ജി, വി.​കെ പ്ര​ശാ​ന്ത് എം.​എ​ൽ.​എ​യി​ൽ നി​ന്നും ക​ല​ക്കു​വേ​ണ്ടി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

പ്ര​ശ​സ്തി പ​ത്ര​വും ഒ​രു ല​ക്ഷം രൂ​പ​യു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.1990 മു​ത​ൽ ക​ല കു​വൈ​ത്ത് മാ​തൃ​ഭാ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​ത്തി വ​രി​ക​യാ​ണ്. വ​ർ​ഷ​വും നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി മ​ല​യാ​ളം മി​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​ർ​പ​ഠ​ന ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ മാ​തൃ​ഭാ​ഷ പ​ഠ​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി​വ​രു​ന്നു.

Tags:    
News Summary - Kala Kuwait receives Malayalam Mission Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.