കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ഏകീകൃത ആപ്പായ സഹൽ ആപ്ലിക്കേഷനിൽ ഇനി കാലാവസ്ഥ നിരീക്ഷണ സേവനവും. കൃത്യവും സമയബന്ധിതവുമായ കാലാവസ്ഥ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് പുതിയ സേവനം ആരംഭിച്ചത്.
ദൈനംദിന കാലാവസ്ഥ അപ്ഡേറ്റുകൾ, പ്രവചനങ്ങൾ, സമുദ്രാവസ്ഥ, കാലാവസ്ഥ മുന്നറിയിപ്പുകൾ, പ്രാർഥന സമയങ്ങൾ തുടങ്ങി നിരവധി വിവരങ്ങൾ ഇനി ആപ് വഴി നേരിട്ടായി ലഭ്യമാകും.
കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം കൂടുതൽ ഫലപ്രദമാക്കുകയാണ് സേവനത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ സംവിധാനം ലഭ്യമാകുന്നതോടെ കാലാവസ്ഥ മാറ്റം കൃത്യമായി മനസ്സിലാക്കി കൂടുതൽ തയാറെടുപ്പോടെ പൊതു ജനങ്ങള്‍ക്ക് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയും.
സഹൽ ആപ്പിലെ മറ്റൊരു ശ്രദ്ധേയ കൂട്ടിച്ചേർക്കൽ കൂടിയാണ് ഇത്. 2021ൽ 13 സർക്കാർ സ്ഥാപനങ്ങളിലെ സേവനങ്ങൾ നൽകിയാണ് സഹൽ ആപ്ലിക്കേഷൻ ആരംഭിച്ചത്. ആപ് നിലവിൽ 2.8 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകുകയും 100 ദശലക്ഷത്തിലധികം ഇടപാടുകൾ പ്രോസസ് ചെയ്യുകയും 40 സർക്കാർ ഏജൻസികളിൽനിന്ന് 450ൽ അധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
പ്രതിമാസം ശരാശരി 4.5 ദശലക്ഷം ഇടപാടുകൾ സഹൽ വഴി നടക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.