കുവൈത്ത് സിറ്റി: സെവൻത് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. തുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവർ. കൂടുതൽ അന്വേഷണത്തിനായി മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി. എന്നാൽ രണ്ടുപേർ ഈ സമയം മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.