മരത്തിന് തീപിടിച്ചത് അഗ്നിശമനസേന അണക്കുന്നു
കുവൈത്ത് സിറ്റി: ജഹ്റ മേഖലയിലെ ഫാമിൽ മരത്തിന് തീപിടിച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി. ഫാമിലെ മരത്തിൽനിന്ന് തീ നിരവധി വാഹനങ്ങളിലേക്കു വ്യാപിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കുകയും പരിക്കേൽക്കാതെ അണക്കുകയും ചെയ്തതായി ഫയർഫോഴ്സ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ സഹകരണ സംഘത്തിന്റെ ബേസ്മെന്റിലുണ്ടായ ശീതീകരണ വാതക ചോർച്ച അഗ്നിശമന സേനാംഗങ്ങൾ കൈകാര്യം ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കനത്ത പുക ഉയർന്നതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് സഹകരണ സംഘത്തിന്റെ ബേസ്മെന്റിൽ ശീതീകരണ വാതകം ചോർന്നത് കണ്ടെത്തിയത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ അപകടം കൈകാര്യം ചെയ്യുകയും ബേസ്മെന്റിൽ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്തു.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അഗ്നിശമനസേന അറിയിച്ചു. ഷാർഖിലെ വാണിജ്യ ടവറിലെ കൺട്രോൾ റൂമിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണച്ചു. വാണിജ്യ സമുച്ചയത്തിന്റെ ബേസ്മെന്റിലെ കൺട്രോൾ സിസ്റ്റം റൂമുകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്. കാര്യമായ പരിക്കുകളൊന്നുമില്ലാതെ ഉടൻ തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.