തീപിടിത്തം ഉണ്ടായ സ്കൂൾ
കുവൈത്ത് സിറ്റി: റബീഹ് ഏരിയയിലെ സ്കൂളിൽ തീപിടിത്തത്തിൽ ഫർണീച്ചറുകളും ഉപകരണങ്ങളും നശിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. റിപ്പോർട്ട് ലഭിച്ച ഉടനെ അഗ്നിശമനസേനയുടെ അർദിയ, ഫർവാനിയ കേന്ദ്രങ്ങളിൽ നിന്ന് സംഘം സ്ഥലത്തെത്തി. ജീവനക്കാർ എത്തിയപ്പോൾ എയർ കണ്ടീഷനിങ് യൂനിറ്റിൽ തീപിടിത്തമുണ്ടായതായി കണ്ടെത്തിയതായും കൂടുതൽ നഷ്ടങ്ങൾ ഒഴിവാക്കി തീ കെടുത്തിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.