കുവൈത്ത് സിറ്റി: കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘത്തിന്റെ ഈ വർഷത്തെ പെൻഷൻ പദ്ധതിക്ക് തുടക്കം. നാട്ടിൽ സ്ഥിരതാമസമാക്കിയ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സംഘത്തിന്റെ പ്രവർത്തകർക്കാണ് പെൻഷൻ നൽകുന്നത്.
കാരുണ്യ പ്രവർത്തനത്തിൽ കുവൈത്തിൽ 54 വർഷം പിന്നിട്ട കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം എട്ടു വർഷമായി നടപ്പാക്കിവരുന്നതാണ് പെൻഷൻ പദ്ധതി. പദ്ധതിക്ക് ഈ വർഷം എട്ടു ലക്ഷം രൂപയാണ് പാസാക്കിയത്.
ശുവൈഖ് ഷീഫ് ഹോട്ടലിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ നാട്ടിൽനിന്ന് ജമാഅത്ത് സാക്ഷ്യപ്പെടുത്തി സംഘത്തിന് ലഭിക്കാറുള്ള ചികിത്സ സഹായ ഹരജിയിൽ 18 പേർക്കുള്ള ആറു മാസത്തെ ചികിത്സ സഹായവും പാസാക്കി. വൈസ് പ്രസിഡന്റ് ഹസ്സൻ ബെല്ലയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് സി.എച്ച്. ഫൈസൽ അധ്യക്ഷതവഹിച്ചു.
ഉപദേശക സമിതി അംഗം മജീദ് സി.എച്ച് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹനീഫ് പാലായി സ്വാഗതവും ട്രഷറർ യൂസഫ് കൊത്തിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.