കുവൈത്ത് സിറ്റി: ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ താമസ നിയമങ്ങൾ ലംഘിച്ച 52 പ്രവാസികൾ പിടിയിൽ. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ പബ്ലിക് സെക്യൂരിറ്റി സെക്ടറാണ് പരിശോധന നടത്തിയത്.
പിടിയിലായവരെ നാടുകടത്തും. ഇതിനായി ഇവരുടെ പേരുകൾ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. നിയമലംഘകരെയും വിവിധ കേസുകളിൽ ഉൾപ്പെട്ടവരെയും ലക്ഷ്യമിട്ടുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായിരുന്നു ഫ്രൈഡേ മാർക്കറ്റിലെ പരിശോധനയെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
നിയമവിരുദ്ധ തൊഴിൽ രീതികൾ തടയൽ, രാജ്യത്തെ താമസ നിയമലംഘകരുടെ പ്രശ്നം പരിഹരിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന. പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.