ക​ല കു​വൈ​ത്ത്​ ബാ​ല​ക​ലാ​മേ​ള മേ​യ് അ​ഞ്ചി​ന്

അബ്ബാസിയ: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് വർഷം തോറും സംഘടിപ്പിച്ചു വരുന്ന ബാലകലാമേള മേയ് അഞ്ച് വെള്ളിയാഴ്ച്ച അബ്ബാസിയ യുൈനറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കും. 
പത്തോളം സ്റ്റേജുകളിലായി കുവൈത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, പ്രച്ഛന്ന വേഷം, കവിത പാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മോണോആക്ട്  തുടങ്ങിയ സ്റ്റേജിനങ്ങൾക്ക് പുറമെ രചനാ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും. ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന സ്‌കൂളിന് എവർ റോളിങ് ട്രോഫിയും, കലാതിലകം, കലാ പ്രതിഭ എന്നിവ നേടുന്നവർക്ക് സ്വർണ മെഡലും സമ്മാനിക്കും. വിജയികൾക്കുള്ള സമ്മാനദാനം മേയ് 19ന് നടക്കുന്ന കല കുവൈത്ത് മെഗാ പരിപാടിയായ മയൂഖം 2017ൽ നടക്കും. 
ബാലകലാമേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം ജനറൽ കൺവീനർ വി. അനിൽകുമാറി​െൻറ നേതൃത്വത്തിൽ വിവിധ സബ്‌കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നു. മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ പേര് രജിസ്റ്റർ ചെയ്യുന്നതിന് www.kalakuwait.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 66015200, 97262978, 60778686, 96639664, 50292779, 24317875 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.