?? ???????? ???????? ???????? ??????????? ?????????

കല കുവൈത്ത് ‘മഴവില്ല്’  സമ്മാനദാനം നിര്‍വഹിച്ചു

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്തിന്‍െറ നേതൃത്വത്തില്‍ നവംബര്‍ 11ന് ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ സംഘടിപ്പിച്ച കുവൈത്തിലെ ഇന്ത്യന്‍ സ്കൂളിലെ കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരത്തിലെ (മഴവില്ല്) വിജയികള്‍ക്കുള്ള സമ്മാനദാനം ഞായറാഴ്ച അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. 
ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ അനില്‍ കൂക്കിരി, വൈസ് പ്രസിഡന്‍റ് ടി.കെ. സൈജു, അബ്ബാസിയ മേഖല പ്രസിഡന്‍റ് മൈക്കിള്‍ ജോണ്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ‘മഴവില്ല്’ ജനറല്‍ കണ്‍വീനര്‍ രഹില്‍ കെ. മോഹന്‍ദാസ് നന്ദി പറഞ്ഞു. സീനിയര്‍ വിഭാഗത്തില്‍ കാതറിന്‍ വിസ്മയ ബിജു (ഭാവന്‍സ്), ജൂനിയര്‍ വിഭാഗത്തില്‍ സ്വചന്ദ റോയി മാത്യു (ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍), സബ് ജൂനിയര്‍ വിഭാഗത്തില്‍ നോയല്‍ അലെക്സ് സിറില്‍ (ലേണേഴ്സ് അക്കാദമി), കിന്‍റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ മോഹിത് സായി (ഡോണ്‍ ബോസ്കൊ) എന്നിവരാണ് നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത സ്വര്‍ണമെഡലിന് അര്‍ഹരായത്. സീനിയര്‍ വിഭാഗത്തില്‍ മധുകൃഷ്ണന്‍ മുകുന്ദന്‍ (ഭാവന്‍സ്) രണ്ടാം സ്ഥാനവും അപൂര്‍വ രാമചന്ദ്രന്‍ (ഭാവന്‍സ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
ജൂനിയര്‍ വിഭാഗത്തില്‍ ഹരിഗോവിന്ദ് സജിത്ത് (കാര്‍മല്‍ സ്കൂള്‍) രണ്ടാം സ്ഥാനവും, ജിഷ മരിയ ജോസഫ് (യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍) മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഹരിശങ്കര്‍ സജിത്ത് (കാര്‍മല്‍ സ്കൂള്‍) രണ്ടാം സ്ഥാനവും മെറിന്‍ അന്ന ജെയിസ് (ഭാവന്‍സ്) മൂന്നാം സ്ഥാനവും നേടിയപ്പോള്‍ കിന്‍റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ ശ്രീനിവാസന്‍ ശ്രീജിത്ത് (ജാബിരിയ ഇന്ത്യന്‍ സ്കൂള്‍) രണ്ടാം സ്ഥാനവും റൂഹി സാഷ ഒസാരിയോ (കാര്‍മല്‍ സ്കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടി ഭാവന്‍സ് സ്കൂള്‍ മഴവില്ല് ട്രോഫി കരസ്ഥമാക്കി.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.