?? ???????? ??????????????? ???????????? ??????????? ???????????????? ?????????? ????? ???????? ???

കല കുവൈത്ത് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്:  മംഗഫ് യൂനിറ്റ് ജേതാക്കള്‍

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) കുവൈത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ചാമ്പ്യന്മാരായിരുന്ന ഫഹാഹീല്‍ ഈസ്റ്റ് ടീമിനെ പരാജയപ്പെടുത്തി മംഗഫ് യൂനിറ്റ് ജേതാക്കളായി. 
അബൂഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ വിവിധ യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് 20 ടീമുകളാണ് പങ്കെടുത്തത്. കുവൈത്ത് നാഷനല്‍ ക്രിക്കറ്റ് ടീം അംഗം കലൈവാണി സന്തോഷ് ഉദ്ഘാടനം ചെയ്തു. നാഷനല്‍ കോണ്‍ട്രാക്ടിങ് കമ്പനി ഡിവിഷനല്‍ മാനേജര്‍ ഷാജി ജോസ് മുഖ്യാതിഥിയായി. കല ജോയന്‍റ് സെക്രട്ടറി സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് സെക്രട്ടറി അരുണ്‍ കുമാര്‍ സ്വാഗതവും അബൂ ഹലീഫ മേഖല സെക്രട്ടറി മുസ്ഫര്‍ നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ്, ടൂര്‍ണമെന്‍റ് ജനറല്‍ കണ്‍വീനര്‍ നോബി ആന്‍റണി എന്നിവര്‍ സംസാരിച്ചു. ഫഹാഹീല്‍ ഈസ്റ്റ് ടീമിലെ സിറാസിനെ മാന്‍ ഓഫ് ദി സീരീസായും അബൂ ഹലീഫ സെന്‍റര്‍ ടീമിലെ അഖില്‍ മികച്ച ബൗളറായും മംഗഫ് ടീമിലെ അഫ്സലിനെ മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ്, ട്രഷറര്‍ അനില്‍ കൂക്കിരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രസീദ് കരുണാകരന്‍, ജിജോ ഡൊമിനിക്, സജിത്ത് കടലുണ്ടി, ടി.വി. ഹിക്മത്ത്, നാസര്‍ കടലുണ്ടി, ആസഫ് അലി, ഫഹാഹീല്‍ മേഖല പ്രസിഡന്‍റ് സജീവ് അബ്രഹാം, അബൂ ഹലീഫ മേഖല പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാന്‍, പി.ആര്‍. ബാബു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജിതിന്‍ പ്രകാശ്, പ്രജോഷ്, ബിജുമോന്‍, ജയകുമാര്‍ സഹദേവന്‍, സുരേഷ്കുമാര്‍, സുനില്‍കുമാര്‍, രവീന്ദ്രന്‍ പിള്ള, വിനോദ് പ്രകാശ്, ദേവദാസ്, സുഭാഷ്, സുമേഷ്, സനല്‍കുമാര്‍, ജ്യോതിഷ് തുടങ്ങിയവര്‍ ടൂര്‍ണമെന്‍റ് നടത്തിപ്പിന് നേതൃത്വം നല്‍കി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.