ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ റമദാന്‍ മീറ്റ്

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ റമദാന്‍ മീറ്റ് സംഘടിപ്പിച്ചു. എം.എസ്.എം സംസ്ഥാന സമിതി അംഗം നബീല്‍ ഫാറൂഖി പാലത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.  സര്‍വലോക രക്ഷിതാവിലേക്ക് കൂടുതല്‍ അടുക്കാനുള്ള സകല മാര്‍ഗങ്ങളും സ്വീകരിക്കാനും മാനവരാശിക്കാകമാനം വഴിയും വെളിച്ചവുമായ വിശുദ്ധ ഖുര്‍ആന്‍ ജീവിതമാക്കിമാറ്റാനും ഈ പുണ്യമാസം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഫര്‍വാനിയ ഏരിയ കോഓഡിനേറ്റര്‍ യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, അബ്ദുല്‍ മജീദ് മദനി, സിദ്ദീഖ് മദനി, ഫിറോസ് ചുങ്കത്തറ, സിദ്ദീഖ് ചെര്‍പ്പുളശ്ശേരി എന്നിവര്‍ സംസാരിച്ചു. ഹാഷില്‍ യൂനുസ് ഖിറാഅത്ത് നടത്തി. പ്ളസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഷാമില്‍ അയ്യൂബിനുള്ള ഉപഹാരം കേന്ദ്ര പ്രസിഡന്‍റ് എം.ടി. മുഹമ്മദ് നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-27 05:06 GMT