കടൽക്കാക്കകൾ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധമായി വേട്ടയാടപ്പെട്ട 17 കടൽക്കാക്കകളെ പരിസ്ഥിതി പബ്ലിക് അതോറിറ്റി പിടിച്ചെടുത്തു മോചിപ്പിച്ചു. പരിസ്ഥിതി പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.
നിരോധിതവും സുരക്ഷിതമല്ലാത്തതുമായ മാർഗങ്ങൾ ഉപയോഗിച്ചാണ് പക്ഷികളെ വേട്ടയാടിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പിടികൂടിയ കടൽക്കാക്കകളെ വെറ്ററിനറി പരിശോധനക്ക് വിധേയമാക്കിയ ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചു. സയന്റിഫിക് സെന്ററുമായി ഏകോപിപ്പിച്ച് പക്ഷികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുവിട്ടു.
വന്യജീവി വേട്ട പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഗുരുതര ലംഘനമാണെന്നും കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നിയമലംഘനത്തിന് തടവും പിഴയും അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വേട്ടക്കാർക്ക് പരമാവധി ഒരു വർഷം തടവോ 500 മുതൽ 5,000 വരെ ദീനാർ പിഴയോ അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നോ ലഭിക്കാം.
കുറ്റവാളികളെ കസ്റ്റഡിയിലെടുക്കുകയും മറ്റ് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ഇ.പി.എ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ ശൈഖ അൽ ഇബ്രാഹിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.