നുവൈസീബ്​ അതിർത്തി ചെക്ക്​പോസ്​റ്റിൽ വരിനിൽക്കുന്ന വാഹനങ്ങൾ

നുവൈസീബിൽ അഞ്ച്​ മിനിറ്റിൽ 15 വാഹനം കടത്തിവിടുന്നു

കുവൈത്ത്​ സിറ്റി: നുവൈസീബ്​ അതിർത്തിയിൽ കൂടുതൽ ആരോഗ്യ ജീവനക്കാരെയും സുരക്ഷ​ ഉദ്യോഗസ്ഥരെയും നിയോഗിച്ചതോടെ വാഹനങ്ങളുടെ കടന്നുവരവ്​ വേഗത്തിലായി. അഞ്ച്​ മിനിറ്റിൽ 15 വാഹനം വീതം കടത്തിവിടാൻ ഇപ്പോൾ കഴിയുന്നുവെന്ന്​ അധികൃതർ പറഞ്ഞു.

നേരത്തേ അതിർത്തി കടക്കാൻ മണിക്കൂറുകൾ കാത്തുകെട്ടി കിടക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. കോവിഡ്​ പരിശോധന അടക്കം നടപടികൾക്ക്​ സമയമെടുത്തിരുന്നതിനാലായിരുന്നു ഇത്​. കര അതിർത്തി ചെക്ക്​പോസ്​റ്റിലെ ആരോഗ്യ മന്ത്രാലയം ജീവനക്കാ​രെ ഇരട്ടിയാക്കിയാണ്​ പ്രതിസന്ധി പരിഹരിച്ചത്​. ശരാശരി 1200 യാത്ര വാഹനങ്ങളും 600 ട്രക്കുകളും ഒരു ദിവസം സൗദിയിൽനിന്ന് നുവൈസീബ്​ വഴി​ കുവൈത്തിലെത്തുന്നുണ്ട്​.

ആറുമാസത്തിന്​ ശേഷം സാൽമി അതിർത്തി ചെക്ക്​പോസ്​റ്റ്​ വഴിയും വാഹനങ്ങളെ കഴിഞ്ഞ വ്യാഴാഴ്​ച മുതൽ കുവൈത്തിലേക്ക്​ പ്രവേശിപ്പിച്ച്​ തുടങ്ങി. ഇതോടെ നുവൈസീബിലെ തിരക്ക്​ കുറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിർത്തി ചെക്ക് പോയൻറുകൾ സെപ്​റ്റംബർ 15 മുതലാണ്​ തുറന്നത്​. സാൽമി നുവൈസീബ്​ അതിർത്തികൾ തുറന്നിരുന്നെങ്കിലും കുവൈത്തിലേക്കുള്ള വരവ്​ നുവൈസീബ്​ വഴി മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

ആരോഗ്യ സുരക്ഷ മാനദണ്ഡം പാലിച്ച്​ നിയന്ത്രണങ്ങളോടെ ആണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്. കുവൈത്തിലേക്ക് വരുന്നവർ 96 മണിക്കൂർ കഴിയാത്ത പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും ഫോണിൽ 'ശ്ലോനിക്​' ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്യണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് പോകുന്നവർക്കും നോ കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.