റാസല്‍ഖൈമ: വിനോദ യാത്രക്കിടെയുണ്ടായ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ആല്‍ബര്‍ട്ട് ജോയിക്ക് റാക് ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അങ്കണത്തില്‍ സഹപാഠികളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. അപകടമൊന്നും സംഭവിക്കാതെ തങ്ങളോടൊപ്പം കൂട്ടു കൂടാനെത്തുമെന്ന സുഹൃത്തുക്കളുടെ പ്രതീക്ഷ അസ്ഥാനത്താക്കിയാണ് ബുധനാഴ്ച്ച ആല്ബര്ട്ടിെൻറ മൃതദേഹം ദുരന്ത സ്ഥലത്ത് നിന്ന് കണ്ടെടുത്തത്. ബിര്‍ല ഇൻസ്റ്റിറ്റ്യൂട്ടില്‍ ആല്‍ബര്‍ട്ടിനായി നടന്ന പ്രാര്‍ഥനയില്‍ വിദ്യാര്‍ഥികളോടൊപ്പം അധ്യാപകരും ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കുചേര്‍ന്നു. ഒന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെയും വൽസമ്മയുടെയും മകൻ ആല്‍ബര്‍ട്ട് ജോയ്.അതേസമയം, ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ആല്ബര്ട്ടിെൻറ മൃതദേഹം എംബാമിംഗിനായി വ്യാഴാഴ്ച്ച രാത്രി റാക് സെയ്ഫ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച്ച രാത്രി 12നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് സെയ്ഫ് ആശുപത്രി പരിസരത്ത് പ്രത്യേക പ്രാർഥനാ ചടങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.