ശക്തമായ 50 കമ്പനികളിൽ ഇടംനേടിയ സൈൻ ബഹ്റൈനുള്ള അവാർഡ് പ്രതിനിധി സ്വീകരിക്കുന്നു
മനാമ: അൽ ബിലാദ് മാഗസിൻ നടത്തിയ സർവേയിൽ തുടർച്ചയായി മൂന്നാം വർഷവും ‘ബഹ്റൈനിലെ ഏറ്റവും ശക്തമായ 50 കമ്പനികളിൽ’ ഇടംനേടി സൈൻ ബഹ്റൈൻ. നേട്ടത്തിൽ കമ്പനി അധികൃതർ അഭിമാനം അറിയിച്ചു. മികവിനോടുള്ള സൈൻ ബഹ്റൈന്റെ പ്രതിബദ്ധതയും രാജ്യത്തുടനീളം ഡിജിറ്റൽ നവീകരണത്തിന് നേതൃത്വം നൽകുന്നതിലുള്ള തുടർച്ചയായ പങ്കുമാണ് ഈ അംഗീകാരത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്.
93 ശതമാനം ബഹ്റനൈസേഷൻ നിരക്ക് നിലനിർത്തുന്ന സൈൻ ബഹ്റൈൻ, പ്രാദേശിക കഴിവുകൾ വികസിപ്പിക്കുന്നതിനും ദേശീയ തൊഴിൽശക്തി ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ഊന്നൽ നൽകുന്നു. വാണിജ്യ, വ്യവസായമന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ സമീർ അബ്ദുല്ല നാസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ സൈൻ പ്രതിനിധികൾ അവാർഡ് ഏറ്റുവാങ്ങി. രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവെച്ച മറ്റ് കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.