ശൈഖ് നാസറിനെ അഭിനന്ദിച്ചു

മനാമ: ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവി​​​െൻറ പേഴ്​സണല്‍ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അമേരിക്കയില്‍ നടന്ന വേള്‍ഡ് അയേണ്‍ മാന്‍ അന്താരാഷ്ട്ര മല്‍സരത്തില്‍ വിജയ കിരീടം ചൂടിയതില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് കാബിനറ്റ് യോഗം പ്രത്യേകം ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്ക് ആശംസകള്‍ അറിയിച്ചു. രാജ്യത്തി​​​െൻറ കായിക ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒന്നായി ഇത് മാറിയതായി അദ്ദേഹം പറഞ്ഞു. ശൈഖ്​ നാസര്‍ ബിന്‍ ഹമദ് അല്‍ഖലീഫ അയണ്‍മാന്‍ ലോക കുതിരയോട്ട ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല വിജയം നേടിയതിൽ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ അഭിനന്ദിച്ചു.

ശൈഖ്​ നാസറി​​​െൻറ മുന്നേറ്റം ധീരതയോടെ വെല്ലുവിളികളെ നേരിടാനുള്ള നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണെന്ന് അഭിനന്ദന സന്ദേശത്തില്‍ രാജാവ് ചൂണ്ടിക്കാട്ടി. അതിനിടെ വേള്‍ഡ് അയേണ്‍ മാന്‍ അന്താരാഷ്ട്ര മല്‍സരത്തില്‍ മികച്ച വിജയം നേടിയ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയെ വേള്‍ഡ് അയേണ്‍ മാന്‍ അന്താരാഷ്ട്ര മല്‍സര സംഘാടക സമിതി ആദരിച്ചു. ചരിത്രം അടയാളപ്പെടുത്തിയ വിജയമാണിതെന്ന്​ സംഘാടക കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - zaik nasar-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.