മനാമ: യൂത്ത് ഇന്ത്യ ബഹ്റൈന്‍ സംഘടിപ്പിച്ച ‘കൂടാരത്തിലെ കൂട്ടുകാര്‍’ ഡെസേര്‍ട് ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.
സാക്കിറില്‍ തയ്യാറാക്കിയ ടെന്‍റില്‍ നടന്ന ക്യാമ്പ് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസത്തിന്‍െറ വിരസതയും വിഷമതകളും മറികടക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. വൈജ്ഞാനിക-വിനോദ പരിപാടികള്‍ ഉള്‍ചേര്‍ന്ന ക്യാമ്പ് അറബികളുടെ പരമ്പരാഗത രീതിയിലുള്ള രാപാര്‍ക്കലിന്‍െറ പുത്തന്‍ അനുഭവമായി.
ഉദ്ഘാടന സെഷനില്‍ യൂത്ത് ഇന്ത്യ പ്രസിഡന്‍റ് ടി.കെ. ഫാജിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ അനീസ് സ്വാഗതവും സക്കീര്‍ ഹുസൈന്‍ ഖിറാഅത്തും നടത്തി. തുടര്‍ന്ന് നടന്ന സെഷനുകളില്‍ യൂനുസ് സലിം, ബിന്‍ഷാദ് പിണങ്ങോട്, യൂനുസ് രാജ് എന്നിവര്‍ സംസാരിച്ചു. സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത ദേശീയ അവാര്‍ഡിന് അര്‍ഹമായ സിനിമ ‘ഐന്‍’പ്രദര്‍ശിപ്പിച്ചു.
പരിപാടികള്‍ക്ക് വി.എന്‍. മുര്‍ഷാദ്, മുഹമ്മദ് മുസ്തഫ, എം.എച്ച്. സിറാജ്, ഷഫീഖ് കൊപ്പത്ത്, അബ്ദുല്‍ അഹദ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.