യൂ​​ത്ത് ഇ​​ന്ത്യ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച യൂ​​ത്ത് ഇ​​ഫ്താ​​ർ

യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു

മനാമ: യൂത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്‍റ് യൂനുസ് സലിം റമദാൻ സന്ദേശം നൽകി.

മനസ്സിെന്‍റയും ശരീരത്തിെന്‍റയും ത്യാഗമാണ് നോമ്പിെന്‍റ ചൈതന്യമെന്നും രാജ്യത്ത് കുഴപ്പം സൃഷ്ടിക്കുന്നവർക്കെതിരെ സഹോദര്യത്തിെന്‍റ മാതൃകകൾ തീർത്ത് ഒരുമിച്ച് പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ, കലാ, കായിക രംഗത്ത് സജീവമായ യുവാക്കളുടെ സംഗമം കൂടിയായി യൂത്ത് ഇഫ്താർ. ഐ.വൈ.സി.സി പ്രസിഡന്‍റ് ജിതിൻ പരിയാരം, ജനറൽ സെക്രട്ടറി ബെൻസി, ഷാഫി (ബഹ്‌റൈൻ വാർത്ത), മുംനാസ്, റമീസ് (ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ), ഹാഷിം റഹ്മാൻ, കെ.എഫ്.എ പ്രസിഡന്‍റ് ഉബൈദ് പൂമംഗലം, ജനറൽ സെക്രട്ടറി കൃഷ്ണദാസ്, ആസിഫ്‌ (കിംസ് ഹോസ്പിറ്റൽ), ആരിഫ് (ഫുർഖാൻ സെന്‍റർ), ഷബീർ മാഹി, റഫീഖ് (ഷോസ്റ്റോപ്പേർസ് ക്ലബ്‌), സാക് ജലീൽ (ഫുഡ്‌ വ്ലോഗർ), നവാസ് കണ്ണിയൻ (ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ് ടീം അംഗം), ജസീർ (അദ്ലിയ എഫ്.സി), ഫൈസൽ (ഷൂട്ടേഴ്സ് മനാമ), ടിന്റോ, ഹാഷിം, അജ്നാസ്, സജീബ്, ശിഹാബ് എന്നിവർ പങ്കെടുത്തു.

ഇഫ്താർ സംഗമത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്‍റ് വി.കെ. അനീസ് അധ്യക്ഷത വഹിച്ചു. ജനൽറ സെക്രട്ടറി ജുനൈദ് കായണ്ണ സ്വാഗതവും പി.ആർ സെക്രട്ടറി സിറാജ് കിഴുപ്പിള്ളിക്കര നന്ദിയും പറഞ്ഞു. ഇഫ്താറിന് സവാദ് അടൂർ, സാജിർ ഇരിക്കൂർ, അബ്ദുൽ അഹദ്, റിസ്‌വാൻ, ബാസിം എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Youth Iftar was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.