മനാമ: വേള്‍ഡ് യൂത്ത് ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. ഈജിപ്തിലെ ശറമുശൈഖില്‍ സംഘടിപ്പിച്ച മൂന്നാമത് യൂത്ത് ഫോറത്തില്‍ ബഹ്റൈന്‍ യുവജന-കായിക കാര്യ മന്ത്രി അയ്മന് ബിന്‍ തൗഫീഖ് അല്‍ മുഅയ്യദിെൻറ നേതൃത്വത്തിെല സംഘമാണ് പങ്കെടുത്തത്. ഈജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അസ്സീസിയുടെ രക്ഷാധികാരത്തില്‍ നടന്ന ഫോറത്തില്‍ വിവിധ രാഷ്ട്ര നേതാക്കളും മന്ത്രിമാരും ഉന്നത വ്യക്തികളും സന്നിഹിതരായിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നായി 7,000 ത്തോളം യുവാക്കളാണ് പങ്കാളിയാകുന്നത്. ലോകത്തെ മാറ്റുന്നതില്‍ യുവാക്കളെ പങ്കാളികളാക്കുന്നതിനും നാളത്തെ നേതാക്കളായി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യമിട്ടുമാണ് ഇത്തരമൊരു ഫോറം സംഘടിച്ചിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഫോറത്തിന് എത്തിയവര്‍ ഈജിപ്തിലെ പ്രമുഖ സ്പോര്‍ട്സ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നു ദിവസം നീളുന്ന ഫോറത്തില്‍ ഒമ്പതോളം പ്രമേയങ്ങളിലാണ് ചര്‍ച്ച നടക്കുക. വട്ടമേശ സമ്മേളനം, ചര്‍ച്ച സദസ്സ്, സംവാദം എന്നിവയും നടക്കും. അന്താരാഷ്ട്ര തലത്തിലുള്ള സമാധാന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്കും സമ്മേളനം ചര്‍ച്ച ചെയ്യും. സുരക്ഷാ രംഗത്ത് നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളിലും യുവാക്കളുടെ അഭിപ്രായ രൂപവത്കരണവും നടത്തും. ആഫ്രിക്കയിലെ ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണത്തില്‍ യുവാക്കളുടെ പങ്ക്, ഡിജിറ്റല്‍ യുഗത്തിലെ വെല്ലുവിളികള്‍, സംരംഭകത്വ മേഖലയിലെ യുവ സാന്നിധ്യം തുടങ്ങിയവയും മുഖ്യ വിഷയങ്ങളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.