തെരഞ്ഞെടുത്ത പുതിയ അംഗങ്ങൾ
മനാമ: ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ് 2025-2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ സ്ഥാനാരോഹണം ബഹ്റൈൻ ഇന്റർകോണ്ടിനെന്റൽ റീജൻസി ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ചു.വിശിഷ്ടവ്യക്തികളും അംഗങ്ങളും അതിഥികളും പങ്കെടുത്ത വർണാഭമായ ചടങ്ങിൽ ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഡിസ്ട്രിക്റ്റ് ഡയറക്ടർ-ഇലക്ട് ഡി.ടി.എം. ഖാലിദ് ജലാൽ, ക്ലബ് ഗ്രോത്ത് ഡയറക്ടർ-ഇലക്ട് ടി.എം. അബ്ദുള്ള മദൻ, ഡിവിഷൻ ഡയറക്ടർ-ഇലക്ട് ടി.എം. സുകുമാർ സ്വാമിനാഥൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. 2025-2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: പ്രസിഡന്റ്: റോയ് സ്കറിയ, വൈസ് പ്രസിഡന്റ് എജുക്കേഷൻ: വിവേക് തിലകൻ, വൈസ് പ്രസിഡന്റ് മെംബർഷിപ്: ഡോ. സിത്താര ശ്രീധരൻ, വൈസ് പ്രസിഡന്റ് പബ്ലിക് റിലേഷൻസ്: ഡോ. അനിതകുമാരി ഭാസ്കരൻ, സെക്രട്ടറി: ഡോൺ സാമുവൽ, ട്രഷറർ: ഹിത കൃഷ്ണ, സർജന്റ്-അറ്റ്-ആംസ്: പ്രജോഷ് പ്രഭാകരൻ, ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് : പ്രബോധ സാരംഗി.
സ്ഥാനാരോഹണ പ്രസംഗത്തിൽ റോയ് സ്കറിയ പുതിയ വർഷത്തെ വിഷൻ അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റിയുമായി ഒരു സാങ്കൽപിക ‘റിപ്പോർട്ടർ’ കഥാപാത്രം നടത്തിയ അഭിമുഖങ്ങൾ ഉൾപ്പെടുത്തി നർമം കലർത്തി അവതരിപ്പിച്ച ഒരു വിഡിയോ ആയിരുന്നു ഈ സായാഹ്നത്തിലെ പ്രധാന ആകർഷണം. ഇത് സദസ്സിനെ വിനോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ബഹ്റൈനിലെ മനാമ ആസ്ഥാനമാക്കിയുള്ള ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ്, ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനലിന്റെ ഭാഗമാണ്. എല്ലാ മാസത്തിലെയും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിൽ വൈകുന്നേരം 4:00ന് ഇന്റർകോണ്ടിനെന്റൽ റീജൻസി ഹോട്ടലിൽവെച്ചാണ് ക്ലബ് മീറ്റിങ്ങുകൾ നടക്കുന്നത്. ഈ മീറ്റിങ്ങുകളിൽ താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.