വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച ഓണം, നബിദിന ആഘോഷം
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഓണവും നബിദിനവും സല്‍മാബാദില്‍ തൊഴിലാളികള്‍ക്കൊപ്പം ആഘോഷിച്ചു.ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാന്‍, പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. പി.വി. ചെറിയാന്‍, പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി. സലീം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു.ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പൽ കെ. ഗോപിനാഥ മേനോന്‍, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ജോണി താമരശ്ശേരി, സാമൂഹിക പ്രവര്‍ത്തകരായ സെയ്ദ് ഹനീഫ്, ബി.ഡി.കെ പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍, ഐ.സി.ആര്‍.എഫ് അംഗം രാജീവന്‍, വടംവലി മത്സര ഭാരവാഹി രതിന്‍ തിലക് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ വീടുകളില്‍ പാകം ചെയ്ത ഓണസദ്യയാണ് വിളമ്പിയത്. ഭാരവാഹികളായ മോനി ഒടികണ്ടത്തില്‍, ഷൈജു കന്‍പ്രത്ത്, തോമസ് ഫിലിപ്പ്, ജസ്റ്റിന്‍ ഡേവിസ്, കാത്തു സച്ചിന്‍ദേവ്, ലീബ രാജേഷ്, വിജയലക്ഷ്മി എന്നിവര്‍ നിയന്ത്രിച്ചു.വനിത വിഭാഗം ഭാരവാഹികളായ സന്ധ്യ രാജേഷ്, സുനു, ദീപ ദിലീപ്, സുനി ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.