അരവിന്ദ്, ബൽറാം, അനുശ്രീ, നന്ദ
യുവത്വത്തിന്റെ മൃദുലതക്കപ്പുറം വേരിയേഷനുള്ള സ്ഥായികളിലേക്ക് പാട്ടുകളെ എത്തിക്കുന്ന എന്തോ ഒരു മാസ്മരികത പുതുതലമുറയിലെ പാട്ടുകാരിലുണ്ട്. പാടാനൊരിടം തേടി നടക്കുന്നവർക്ക് ഡിജിറ്റൽ ലോകത്ത് വലിയ ശ്രോതാക്കളുടെ സദസ്സൊരുക്കിയാണ് ഇത്തരം ഗാനാലാപരെ ആധുനിക യുഗം സ്വീകരിക്കുന്നത്. പാടാനും പറയാനും ഇന്ന് ഇൻസ്റ്റഗ്രാമും ടിക് ടോക്കുമടക്കം അനവധി അവസരങ്ങളാണ്. അഭിപ്രായങ്ങൾ കേട്ടും വിലയിരുത്തലുകൾ നടത്തിയും പാടി പഠിക്കുന്ന പ്രവണത ഇത്തരം ഗായകരിലുണ്ടാകും. ചെത്തിമിനുക്കുന്ന സ്വരമാധുര്യം ഇവരുടെ പ്രത്യേകതകളാണ്.
ആ വർണലോകത്തെ മൂല്യമുള്ള രത്നങ്ങളെയാണ് സ്റ്റാർ സിംഗർ പോലുള്ള സംഗീത റിയാലിറ്റി ഷോകൾ കണ്ടെത്തുക. ഓരോ റൗണ്ടിലും കടഞ്ഞെടുക്കുന്ന ഒരു പ്രതിഭാ നിരയെയാണ് ഇത്തരം ഷോകൾ പുറത്തേക്കിറക്കുക. ആറ്റിക്കുറുക്കി മിനുക്കിയെടുത്ത ആ കൂട്ടത്തിൽ ഫൈനൽ ഫൈവിലൊക്കെ എത്തിയവരെങ്ങെനെയാവും. അവരെ ഒരിക്കലെങ്കിലും ലൈവായിട്ട് കേൾക്കാൻ പറ്റിയാൽ എങ്ങനെയിരിക്കും.. ഇപ്പോൾതന്നെ ആഗ്രഹം തോന്നുന്നില്ലേ... അതെ വൈബ്സ് ഓഫ് ബഹ്റൈൻ നിങ്ങൾക്കായി അവരെ പവിഴ ദ്വീപിലെത്തിക്കുകയാണ്. സ്റ്റാർ സിംഗർ സീസൺ ഒമ്പതിലെ മലയാളി പ്രേക്ഷകരെ സ്വരം കൊണ്ട് ഞെട്ടിച്ച ആ നാലാൾപ്പട ജൂൺ ഏഴിന് നടക്കുന്ന പരിപാടിയുടെ വേദിയെ ധന്യമാക്കും.
10 വർഷത്തോളമായി പല റിയാലിറ്റി ഷോകളിലും പാടി പാടി റിയാലിറ്റി ഷോതന്നെ ജീവിതമായി മാറിയൊരു ഗായകൻ. പക്ഷേ, മറ്റൊരു റിയാലിറ്റി ഷോയിലും കിട്ടാത്തത്ര പ്രേക്ഷക പിന്തുണയും സ്നേഹവും അവൻ നേടിയെടുത്തത് സ്റ്റാർ സിംഗർ സീസൺ 9 ലൂടെയാണ്. മലയാളി ഗാനാസ്വാദകരുടെ സ്വന്തം അരവിന്ദ്. സീസൺ ഒമ്പതിന്റെ വിജയി. അതേ അരവിന്ദാണ് ആ താരങ്ങളെ നയിക്കുന്നത്. മോഹൻലാലിന്റെ തുടരും സിനിമയിലെ ‘ശാന്തമീ രാത്രിയിൽ’ പാടിയ അരവിന്ദിനെ വൈബ്സ് ഓഫ് ബഹ്റൈന്റെ മനോഹര രാവുകൾ കാത്തിരിക്കയാണ്.
സ്റ്റാർ സിംഗർ സീസൺ ഒമ്പതിന്റെ ചരിത്രത്തിലെ ആദ്യ ഗോൾഡൻ സ്റ്റാർ നേട്ടം കൈവരിച്ച ഗായികയും വയനാടൻ ചുരമിറങ്ങി വന്ന് മലയാളികളെ തന്റെ പാട്ടിന്റെ വശ്യതയിൽ മയക്കിയ മിടുക്കിയുമായ അനുശ്രീയും കരിയും പുകയും നിറഞ്ഞ വർക്ക്ഷോപ്പിൽ ഇരുചക്രവാഹനങ്ങൾക്കിടയിൽ തന്റെ പാട്ടിനെ പൊതിഞ്ഞു സൂക്ഷിക്കുകയും അവസരങ്ങളെ വേണ്ടവിധം ഉപയോഗിക്കുകയും ചെയ്ത സ്റ്റാർ സിങ്ങർ ഫൈനൽ ഫൈവിലെത്തിയ പാലക്കാട്ടുകാരൻ ബൽറാമും, ഒരേസമയം വ്യത്യസ്ത ശബ്ദത്തിൽ പാടി രാജ്യമൊട്ടാകെ വൈറൽ ആയ പാട്ടിലെ പരീക്ഷണങ്ങൾകൊണ്ട് എപ്പോഴും ശ്രദ്ധനേടുന്ന നന്ദയും വേദിയെ പുളകം കൊള്ളിക്കും.
ആടിയും പാടിയും നമുക്കിവരോടൊപ്പം ചേരാം. ക്രൗൺ പ്ലാസ നിങ്ങളെ കാത്തിരിക്കയാണ്. ടിക്കറ്റുകൾ എത്രയും വേഗം സ്വന്തമാക്കണം, പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്.കൂടുതൽ വിവരങ്ങൾക്ക് +973 3461 9565 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ tickets.mefriend.com എന്ന ലിങ്ക് വഴിയോ മുകളിൽ നൽകിയ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ സ്വന്തമാക്കാവുന്നതാണ്.
മനാമ: ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന വൈബ്സ് ഓഫ് ബഹ്റൈൻ സംഗീത നിശയുടെ ടിക്കറ്റ് വിൽപനക്ക് തുടക്കം. കോർപറേറ്റ് ടിക്കറ്റുകളുടെ ഉദ്ഘാടനം അബ്ദുറഹ്മാൻ കെ. (അസീൽ സൂപ്പർമാർക്കറ്റ്), ഫസൽ ഹഖ് എന്നിവർ ഗൾഫ് മാധ്യമം പ്രതിനിധികളിൽനിന്ന് ഏറ്റുവാങ്ങി നിർവഹിച്ചു.
അബ്ദുറഹ്മാൻ അസീൽ ഗൾഫ് മാധ്യമം പ്രതിനിധികളിൽനിന്ന് ടിക്കറ്റ് ഏറ്റുവാങ്ങുന്നു
ചടങ്ങിൽ ഗൾഫ് മാധ്യമം റിപ്പോർട്ടർ ഫായിസ് അബൂബക്കർ, സോഷ്യൽ മീഡിയ കോഓഡിനേറ്റർ അമീർ, സർക്കുലേഷൻ മാനേജർ അബ്ദുൽ ലത്തീഫ് എന്നിവർ സന്നിഹിതരായിരുന്നു. ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റിൽ ഓൺലൈനായി വാങ്ങാവുന്നതാണ്. ഫിസിക്കൽ ടിക്കറ്റുകൾക്ക് 34619565 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഫസലുൽ ഹഖ് ടിക്കറ്റ് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.