മലങ്കര മൽപ്പാന് റവ. ഫാദര്‍ ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും (ശൂനോയോ) വചനശുശ്രൂഷയ്ക്കും മുഖ്യ കാര്‍മികത്വം വഹിക്കാനെത്തിയ മലങ്കര മൽപ്പാന് റവ. ഫാദര്‍ ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ്, സഹ വികാരി റവ. ഫാദര്‍ തോമസുകുട്ടി പി.എൻ, ഇടവക ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ആഗസ്റ്റ് 10,11,12 തീയതികളിൽ സന്ധ്യാനമസ്കാരം, കത്തീഡ്രൽ ക്വയറിന്റെ ഗാന ശുശ്രൂഷ തുടർന്ന് ധ്യാന പ്രസംഗവും ആഗസ്റ്റ് 15ന് രാവിലെ 6.30 ന് പ്രഭാതനമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും (സുറിയാനി ഭാഷയിൽ) നടക്കുമെന്ന് ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.